ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുനര്‍നാമകരണം ചെയ്തു. ദര്‍ബാര്‍ ഹാളിന്റെയും അശോക് ഹാളിന്റെയും പേരുകളാണ് മാറ്റിയത്. ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപ്’ എന്നും അശോക് ഹാള്‍ ഇനി ‘അശോക് മണ്ഡപ്’ എന്നും അറിയപ്പെടും.
‘ഇന്ത്യന്‍ പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവന്‍ രാഷ്ട്രത്തിന്റെ പ്രതീകവും ജനസേവനത്തിന്റെ അമൂല്യമായ മാതൃകയുമാണ്. ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ പ്രാപ്യമാക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നു. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും പ്രതിഫലനമാക്കുക എന്നതാണ് പേര് മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്’, രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രസ്താവനയിലൂടെ പ്രതികരിച്ചു.
രാജ്യത്തെ കൊളോണിയല്‍ സംസ്‌കാരത്തില്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയെന്നാണ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ‘ദര്‍ബാര്‍’ എന്ന പദം ഇന്ത്യന്‍ ഭരണാധികാരികളുടെയും ബ്രിട്ടീഷ് രാജിന്റെയും കോടതികളെ സൂചിപ്പിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
TAGS : DRAUPADI MURMU | NATIONAL
SUMMARY : Two halls inside the official residence of the President have been renamed
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…