പാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ എ.ഐ.സി.സി അംഗം പി.സി. വിഷ്ണുനാഥ് എം.എല്‍.എക്ക് ദേഹാസ്വാസ്ഥ്യം. പാലക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയ റോഡ്ഷോക്കിടെയാണ് സംഭവം. പ്രവർത്തകരെ യു.ഡി.എഫ് നേതാക്കള്‍ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് വിഷ്ണുനാഥ് തലകറങ്ങി വീണത്.
റോഡ്ഷോക്കിടെ പ്രവർത്തകർക്കായി അദ്ദേഹം പാട്ടുപാടിയിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുനാഥ് തലകറങ്ങി വീണത്. ഉടൻ തന്നെ പാർട്ടി പ്രവർത്തകന്റെ വാഹനത്തില്‍ വിഷ്ണുനാഥിനെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും നേതാക്കള്‍ അറിയിച്ചു.
TAGS : LATEST NEWS
SUMMARY : PC Vishnu Nath fell ill during Rahul Mangkutthil’s victory celebration
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന് ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…
തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക…