രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയാഘോഷത്തിനിടെ എ.ഐ.സി.സി അംഗം പി.സി. വിഷ്ണുനാഥ് എം.എല്‍.എക്ക് ദേഹാസ്വാസ്ഥ്യം. പാലക്കാട് ബസ്റ്റാന്‍റ് പരിസരത്തെത്തിയ റോഡ്ഷോക്കിടെയാണ് സംഭവം. പ്രവർത്തകരെ യു.ഡി.എഫ് നേതാക്കള്‍ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് വിഷ്ണുനാഥ് തലകറങ്ങി വീണത്.

റോഡ്ഷോക്കിടെ പ്രവർത്തകർക്കായി അദ്ദേഹം പാട്ടുപാടിയിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുനാഥ് തലകറങ്ങി വീണത്. ഉടൻ തന്നെ പാർട്ടി പ്രവർത്തകന്‍റെ വാഹനത്തില്‍ വിഷ്ണുനാഥിനെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പിസി വിഷ്ണുനാഥിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും നേതാക്കള്‍ അറിയിച്ചു.

TAGS : LATEST NEWS
SUMMARY : PC Vishnu Nath fell ill during Rahul Mangkutthil’s victory celebration

Hot this week

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ

തി​രു​വ​ന​ന്ത​പു​രം: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍...

ഓടിക്കൊണ്ടിരുന്ന കാറിലെ തീപിടിത്തം: ഭാര്യയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭര്‍ത്താവും മരിച്ചു. ഗുരുതരമായി...

അങ്കമാലിയില്‍ 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ...

മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരന് സസ്‌പെൻഷൻ

കാസറഗോഡ്: മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ....

ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വ​തി​യും മ​ക​ളും മ​രി​ച്ച നി​ല​യി​ൽ

ഷാ​ർ​ജ: മ​ല​യാ​ളി യു​വ​തി​യെ​യും അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ മ​ക​ളേ​യും ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി....

വിഷു ബംപര്‍ നറുക്കെടുത്തു; ഭാഗ്യവാനെ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപര്‍ നറുക്കെടുത്തു. 12 കോടി...

‘ഓപ്പറേഷന്‍ തുഫാന്‍ ദ നര്‍ക്കോ ഹണ്ട്’; ജൂണ്‍ ഒന്ന് മുതല്‍ ലഹരിക്കെതിരെ പദ്ധതി ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ...

Related Articles

Popular Categories