Categories: NATIONALTOP NEWS

രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിച്ചേക്കില്ല; സൂചന നൽകി കോൺഗ്രസ്

രാഹുൽ ​ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് മത്സരിച്ചേക്കില്ലെന്ന് സൂചന നൽകി കോൺഗ്രസ് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. രാഹുൽ ഗാന്ധി അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറല്ലെന്നും കുടുംബാംഗങ്ങളെ ആരെയും ഈ സീറ്റുകളിൽ മത്സരിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഭാരവാഹികൾ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ​ഗാന്ധിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കൻ ശ്രമിച്ചിരുന്നുവെങ്കിലും കാര്യമുണ്ടായില്ല. റായ്ബറേലിയിൽ നിൽക്കാൻ രാ​ഹുൽ ഗാന്ധി സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

വയനാട്ടിൽ തുടരാനാണ് രാഹുൽ താൽപ്പര്യപ്പെടുന്നതെന്നും കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. അഞ്ചാം ഘട്ടമായ മേയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്. എന്നാൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർഥിയെ മണ്ഡലത്തിൽ നിശ്ചയിക്കാനായിട്ടില്ല

Savre Digital

Recent Posts

ഓണം അവധി; മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്‌: ഓണം പ്രമാണിച്ച്‌ മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന…

9 minutes ago

സി.കെ. ജാനു എന്‍ഡിഎ സഖ്യം വിട്ടു

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്…

36 minutes ago

ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം

ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദനം. വാഹനത്തില്‍ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയില്‍ ഒരു…

1 hour ago

കണ്ണപുരം സ്‌ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് പിടിയില്‍

കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. കീഴറയില്‍ വാടക…

2 hours ago

കാസറഗോഡ് തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

കാസറഗോഡ്: കാസറഗോഡ് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർഥി മരിച്ചു. ചെർക്കള പാടിയിലെ മിഥിലാജ് (12) ആണ് മരിച്ചത്. മൃതദേഹം ആണ് കണ്ടെത്തിയത്.…

2 hours ago

നെഹ്‌റു ട്രോഫി വള്ളംകളി: വീയപുരം ജലരാജാവ്

ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാവ്. പിബിസിയുടെ പള്ളാത്തുരുത്തിയെയും നിരണം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് വീയപുരം…

3 hours ago