കൽപറ്റ: വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ബുധനാഴ്ച ഉച്ചക്ക് 12ന് നാമനിർദേശ പത്രിക നൽകും. ഇതിന് മുന്നോടിയായി കൽപറ്റ ടൗണിൽ റോഡ്ഷോ നടത്തും. രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്ററിൽ റിപ്പൺ തലക്കൽ എസ്റ്റേറ്റ് ഗൗണ്ടിൽ എത്തും. അവിടെ നിന്നും കൽപറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തേക്ക് പോകും. പതിനൊന്നുമണിയോടെ റോഡ് ഷോ തുടങ്ങും. സിവിൽസ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ചശേഷമായിരിക്കും പത്രിക നൽകുക. കേരളത്തിലെ 20 മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് മാസ് കാമ്പയിന്റെ തുടക്കമായാണ് റോഡ്ഷോ.
ബുധനാഴ്ച രാവിലെ പത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ പത്രിക നൽകുക. നാമനിർദ്ദശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പരിസരത്തു നിന്നും രാവിലെ ഒമ്പതിന് ആനിരാജയുടെ റോഡ് ഷോ തുടങ്ങും. കുക്കി വിമോചക സമരനായകരും യു.എൽ.എ.യു ട്രൈബൽ വിമൻസ് ഫോറം മണിപ്പൂർ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാൻ, തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ അംഗം തമീം അൻസാരി, സത്യമംഗലത്തു നിന്നും വീരപ്പൻ വേട്ടയുടെ പേരിൽ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവർ എന്നിവരും റോഡ് ഷോയിൽ അണിനിരക്കും.
എൻ.ഡി.എ സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ വ്യാഴാഴ്ചയാണ് പത്രിക നൽകുക.
The post രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; നാമനിർദേശ പത്രിക സമർപ്പിക്കും appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…