Categories: TOP NEWS

രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെ നാല് പ്രതികളെ റിമാൻഡ് ചെയ്തു

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ സിനിമാതാരം ദർശൻ ഉൾപ്പെടെ നാല് പ്രതികളെ റിമാൻഡ് ചെയ്തു. ദർശൻ, കൂട്ടുപ്രതികളായ വിനയ്, പ്രദോഷ്, ധനരാജ് എന്നിവരെയാണ് ജൂലൈ നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. കേസിൽ അറസ്റ്റിലായ നടൻ ദർശൻ ജൂൺ 11 മുതൽ പോലീസ് കസ്റ്റഡിയിലായിരുന്നു. ശനിയാഴ്ചയാണ് ദർശൻ ഉൾപ്പെടെയുള്ള പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്.

ഒന്നാം പ്രതി പവിത്ര ഗൗഡ ഉൾപ്പെടെയുള്ള ബാക്കി 13 പ്രതികളെ രണ്ടുദിവസം മുമ്പ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും ഉൾപ്പെടെ 17 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

പവിത്ര ഗൗഡക്കെതിരെ മോശം കമന്റുകളിട്ടതും അശ്ലീല സന്ദേശങ്ങൾ അയച്ചതുമാണ് രേണുകാസ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. രേണുകാസ്വാമിയെ മർദിച്ച് കൊലപ്പെടുത്തിയ ബെംഗളൂരുവിലെ ഷെഡ്ഡിൽ പവിത്ര ഗൗഡയും എത്തിയിരുന്നതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. പവിത്ര ഗൗഡ യുവാവിനെ ചെരിപ്പ് കൊണ്ട് അടിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേസിൽ പ്രധാന തെളിവുകളായ ചെരിപ്പുകളും ദർശന്റെ ഉൾപ്പെടെ വസ്ത്രങ്ങളും പവിത്ര ഗൗഡയുടെ വീട്ടിൽനിന്നാണ് പോലീസ് കണ്ടെടുത്തത്.

TAGS: KARNATAKA| DARSHAN THOOGUDEEPA
SUMMARY: Darshan and four others remanded to judicial custody in renukaswamy murder case

 

Savre Digital

Recent Posts

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…

3 minutes ago

‘അമ്മ’ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…

58 minutes ago

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…

2 hours ago

മലപ്പുറത്ത് കാര്‍ യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടി കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…

3 hours ago

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…

3 hours ago

ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…

4 hours ago