ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശന്റെയും സുഹൃത്ത് പവിത്ര ഗൗഡ ഉൾപ്പെടെയുള്ള 16 പേരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഓഗസ്റ്റ് ഒന്ന് വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി വ്യാഴാഴ്ച അവസാനിച്ചതിനാൽ ബെംഗളൂരു, തുമകുരു ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണി മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്.
കേസിൽ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കേണ്ടതിനാൽ പ്രതികളെ വിട്ടയക്കുന്നത് തുടർ അന്വേഷണത്തിന് തടസ്സമാകുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ നടത്തിയ ശ്രമങ്ങളെ പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടുകയും ചെയ്തു. പ്രതികളിൽ നിന്ന് 83.65 ലക്ഷം രൂപ പിടിച്ചെടുത്തതായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വെളിപ്പെടുത്തി.
കുറ്റകൃത്യത്തിന് മുമ്പും ശേഷവും വിവിധ വ്യക്തികളുമായി ബന്ധപ്പെടാൻ ഒന്നിലധികം സിം കാർഡുകൾ ദർശൻ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചതായും ചൂണ്ടിക്കാട്ടി. ഇവർക്ക് ജാമ്യം അനുവദിക്കുന്നത് കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ (33) ജൂണിലാണ് ദർശൻ ഉൾപ്പെടെയുള്ളവർ സംഘം ചേർന്ന് കൊലപ്പെടുത്തിയത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകള്‍ നിരന്തരം വരാന്‍തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേക്ക് നീണ്ടത്. ആര്‍.ആര്‍. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകം നടന്നത്.
TAGS: KARNTAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru Court extends judicial custody of actor Darshan
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്.…
ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി…
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റില്‍ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…