ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ, സുഹൃത്ത് പവിത്ര ഗൗഡ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച ഹർജി പരിഗണിച്ച കോടതി വാദം കേൾക്കാൻ ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ന് പ്രത്യേക കോടതി കോടതി കേസ് പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ സി.വി. നാഗേഷ് ആണ് ദർശന് വേണ്ടി ഹാജരായത്.
ദർശനെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങൾ അറേബ്യൻ നൈറ്റ്‌സ് കഥയ്ക്ക് സമാനമാണെന്നും നാഗേഷ് പറഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസിൽ ദർശനെ പ്രതി ചേർത്തതെന്നും, ജാമ്യം ലഭിക്കാൻ എല്ലാ അർഹതയും നടന് ഉണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു.
തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നാഗേഷ് വ്യക്തമാക്കി. മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിൽ വിധി പറയില്ല. മരിച്ച രേണുകസ്വാമിയുടെ ശരീരത്തിൽ ഏറ്റവുമധികം മുറിവുകൾ ഉണ്ടായത് നായ്ക്കളുടെ കടി കാരണമാണ്. അവയെ ദർശൻ വരുത്തിയ മുറിവുകളായി ചിത്രീകരിക്കുകയാണ് പോലീസ് ചെയ്തിട്ടുള്ളത്.
തെളിവ് ശേഖരണത്തിലും സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പോലീസ് പാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദർശൻ ബെള്ളാരി ജയിലിൽ നിന്നും, പവിത്രയെ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നും. വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഇന്ന് ഹാജരാക്കുക.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Fan murder case, Court adjourns hearing on Darshan’s bail plea to Oct 5
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…