Categories: KARNATAKATOP NEWS

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെതിരെ അന്വേഷണത്തിന് ആദായനികുതി വകുപ്പും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശനെതിരെ അന്വേഷണത്തിനൊരുങ്ങി ആദായ നികുതി വകുപ്പ്. കുറ്റകൃത്യം മറയ്ക്കാൻ ദർശൻ 70.4 ലക്ഷത്തിലധികം രൂപ ചെലവിട്ടതായാണ് പോലീസ് കണ്ടെത്തൽ. ഇതിന് തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. ദർശന്റെയും കൂട്ടാളികളുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത പണം കുറ്റകൃത്യം മറയ്ക്കുവാനായി ഉപയോഗിച്ചതാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഈ പണത്തിന്റെ ഉറവിടം ഇതുവരെ നടൻ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെയാണ് കേസിലെ നിർണായക വിവരങ്ങൾ പോലീസ് ആദായ നികുതി വകുപ്പിന് കൈമാറിയിരിക്കുന്നത്.

ദർശനെതിരെ വകുപ്പ് സമാന്തര അന്വേഷണം നടത്തും. കഴിഞ്ഞദിവസം ദർശന്റെ വീട്ടിൽ നടന്ന പരിശോധനയിൽ 37.4 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽ നിന്ന് 3 ലക്ഷം രൂപയും പിടിച്ചെടുത്തു. രേണുകസ്വാമിയെ കൊലപ്പെടുത്തിയ ശേഷം ദർശൻ ഭാര്യക്ക് നൽകിയതാണ് ഈ പണമെന്ന് പോലീസ് പറഞ്ഞു.

രേണുകസ്വാമിയെ ചില സാമ്പത്തിക ഇടപാടുകളുടെ പേരിൽ കൊലപ്പെടുത്തിയതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ദർശന്റെ പദ്ധതി. ഇതിനായി ചിലരെ ദര്‍ശൻ ഏർപ്പെടുത്തി. 30 ലക്ഷം രൂപയാണ് ഇതിലേക്കായി ദർശൻ ചെലവിട്ടത്. ഈ ഗൂഢാലോചനയുടെ ഭാഗമായി നാല് പേരാണ് പോലീസിൽ കീഴടങ്ങിയത്. ഇവരിൽ രണ്ടുപേർ‌ക്ക് 5 ലക്ഷം വീതം ദർശന്റെ കൂട്ടാളികൾ കൈമാറിയിരുന്നു. മറ്റ് രണ്ടുപേരുടെ ബന്ധുക്കൾക്ക് പിന്നീട് പണം കൈമാറുമെന്ന് ഉറപ്പും നൽകിയിരുന്നു.

ഈ ആവശ്യങ്ങൾക്കായി താൻ സുഹൃത്തിൽ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി ദർശൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ദർശന് പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യും. പവിത്ര ഗൗഡയുടെ പ്രേരണയാൽ ദർശനും കൂട്ടാളികളും ചേർന്ന് ഗൂഢാലോചന ചെയ്താണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. കേസിൽ ഇതുവരെ 17 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

TAGS: KARNATAKA| DARSHAN THOOGUDEEPA
SUMMARY: It sleuths to take up parallel investigation against darshan

Savre Digital

Recent Posts

യുകെയില്‍ നഴ്സാകാം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…

17 minutes ago

62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…

49 minutes ago

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…

1 hour ago

ഇസ്രയേലിൽ ഡ്രോൺ ആക്രമണം: 22 പേർക്ക് പരുക്ക്

ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…

2 hours ago

ഓപ്പറേഷൻ നുംഖോർ റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ, ഇഡിയും കസ്റ്റംസും സംയുക്ത അന്വേഷണത്തിന്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ്‌ കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…

3 hours ago

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ തുടരും

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…

3 hours ago