ബെംഗളൂരു: രേണുകസ്വാമികൊല കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവര്‍ അടക്കമുള്ളവരുടെ ജുഡീഷ്യൽ കസ്റ്റഡി ബെംഗളൂരു കോടതി സെപ്തംബർ 12 വരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ദർശൻ, പവിത എന്നിവരെയും മറ്റ് 15 പ്രതികളെയും വിവിധ ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി 24-ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കുകയായിരുന്നു.
കേസിൽ 3,991 പേജുള്ള പ്രാഥമിക കുറ്റപത്രം പോലീസ് കഴിഞ്ഞയാഴ്ച കോടതിയിൽ സമർപ്പിച്ചിരുന്നു. ദർശൻ ഇപ്പോൾ ബല്ലാരി ജയിലിലാണ് ഉള്ളത്. വിഡിയോ കോളിലൂടെ ദർശൻ ഒരാളോട് സംസാരിക്കുന്നതിന്‍റെ വിഡിയോയും ഫോട്ടോയും വൈറലായതിനെ തുടർന്ന് കോടതി അനുമതി നേടിയാണ് ഇയാളെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് അങ്ങോട്ടേക്ക് മാറ്റിയത്. സംഭവത്തില്‍ ജയിൽ ചീഫ് സൂപ്രണ്ട് അടക്കം ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം, ദർശനെതിരെയുള്ള കേസിൽ പ്രധാന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തിങ്കളാഴ്ച മറ്റൊരു കോടതി വിലക്കി. ജൂൺ 11 ന് അറസ്റ്റിലായതു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടൻ സമർപ്പിച്ച ഹർജിയിലാണ് സിറ്റി സിവിൽ കോടതി താൽക്കാലിക വിലക്ക് ഉത്തരവ് പുറപ്പെടുവിച്ചത്.
<BR>
TAGS : DARSHAN THOOGUDEEPA | CUSTODY
SUMMARY : Actor Darshan’s judicial custody extended for 3 days in Renuka Swamy murder case
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…