രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലിസ്. തെലങ്കാന ഹൈക്കോടതിയില്‍ കേസവസാനിപ്പിച്ച് ഇന്ന് ക്‌ളോഷര്‍ റിപോര്‍ട്ട് നല്‍കും. കേസിലെ പ്രതികളെ വെറുതെ വിടണമെന്നും പോലിസ് ആവശ്യപ്പെടുന്നു.
വിസി അപ്പാ റാവു, അന്നത്തെ എംപി ബന്ദരു ദത്താത്രേയ, അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ക്യാമ്പസിലെ എബിവിപി നേതാക്കള്‍ എന്നിവരെ വെറുതെ വിടണം എന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് ഇന്ന് തെലങ്കാന ഹൈക്കോടതി പരിഗണിക്കും.
രോഹിത് ദളിത് വിദ്യാർഥി ആയിരുന്നില്ലെന്ന വാദം റിപ്പോർട്ടിലും പോലീസ് ആവർത്തിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് പ്രവേശനം നേടിയത് എന്നും ഇത് പുറത്ത് വരുമോ എന്ന ഭയം മൂലം ആയിരിക്കാം രോഹിത് ആത്മഹത്യ ചെയ്തത് എന്നും പോലീസ് റിപ്പോർട്ടില്‍ ആവർത്തിക്കുന്നു. രോഹിത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച വ്യക്തമായ കാരണങ്ങളോ വ്യക്തികളോ ഇല്ലെന്ന് പോലീസ് പറയുന്നു.
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…