രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലിസ്. തെലങ്കാന ഹൈക്കോടതിയില്‍ കേസവസാനിപ്പിച്ച് ഇന്ന് ക്‌ളോഷര്‍ റിപോര്‍ട്ട് നല്‍കും. കേസിലെ പ്രതികളെ വെറുതെ വിടണമെന്നും പോലിസ് ആവശ്യപ്പെടുന്നു.
വിസി അപ്പാ റാവു, അന്നത്തെ എംപി ബന്ദരു ദത്താത്രേയ, അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ക്യാമ്പസിലെ എബിവിപി നേതാക്കള്‍ എന്നിവരെ വെറുതെ വിടണം എന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് ഇന്ന് തെലങ്കാന ഹൈക്കോടതി പരിഗണിക്കും.
രോഹിത് ദളിത് വിദ്യാർഥി ആയിരുന്നില്ലെന്ന വാദം റിപ്പോർട്ടിലും പോലീസ് ആവർത്തിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് പ്രവേശനം നേടിയത് എന്നും ഇത് പുറത്ത് വരുമോ എന്ന ഭയം മൂലം ആയിരിക്കാം രോഹിത് ആത്മഹത്യ ചെയ്തത് എന്നും പോലീസ് റിപ്പോർട്ടില്‍ ആവർത്തിക്കുന്നു. രോഹിത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച വ്യക്തമായ കാരണങ്ങളോ വ്യക്തികളോ ഇല്ലെന്ന് പോലീസ് പറയുന്നു.
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായി ജെ.സി. വിജയൻ (പ്രസിഡന്റ്.), ഡി.കെ. കൃഷ്ണകുമാർ(വൈസ് പ്രസിഡന്റ്.), പി. വിശ്വനാഥൻ(സെക്രട്ടറി.), എസ്. രാജേഷ്(ജോയിന്റ്…
ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ മാർക്ക് ഉൾപ്പെടെയില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നത് വാഹനാപകടങ്ങളിൽപ്പെടുന്ന ഇരുചക്രവാഹന…
ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറുന്നെന്ന അഭ്യൂഹം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസിലേക്കു അടുപ്പിക്കുന്നതിന്റെ ഭാഗമായി എഐസിസി…
ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം വെസ്റ്റ് കൊടുങ്ങല്ലൂർ കക്കോളിൽ ഹൗസ് ജോൺ ജോസഫ്…
ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി. 23 പുതിയ ബസുകളാണ് നിരത്തിലിറക്കിയത്. നമ്മ മെട്രോ…
ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടികമ്പനി നടത്തി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി ദമ്പതിമാർ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തിനഗറിൽ…