റഷ്യ- യുക്രെയ്ൻ യുദ്ധത്തില്‍ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകിരിച്ചത്. ഇതോടെ, യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം നാലായി. റഷ്യൻ സൈന്യം യുദ്ധത്തിനുവേണ്ടി റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ നിർത്തണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
റഷ്യയില്‍ തൊഴില്‍ തേടുമ്പോൾ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നിർദേശം നല്‍കി. നേരത്തെ വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍പെട്ട് റഷ്യൻ സൈന്യത്തില്‍ ചേരേണ്ടിവന്ന നിരവധി ഇന്ത്യക്കാർ മടങ്ങിയെത്തിയിരുന്നു. ഇതില്‍ മലയാളികളും ഉണ്ടായിരുന്നു.
200 ഓളം ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തില്‍ സുരക്ഷാ സഹായികളായി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. റഷ്യൻ സൈന്യത്തില്‍ സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്യുന്ന 10 ഇന്ത്യക്കാരെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു.
TAGS: RUSSIAN ARMY| WORLD NEWS
SUMMARY: Two Indians recruited into the Russian army were killed in the war
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…