ബെംഗളൂരു: വിവിധ ക്യാംപസുകളില്‍ നിന്ന് നിരവധി തവണയായി രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്തിട്ടും നിയമനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശിച്ച് കേന്ദ്രം. രണ്ടു വര്‍ഷം പിന്നിട്ടിട്ടും റിക്രൂട്ട് ചെയ്തവർക്ക് ജോലി നല്‍കിയിട്ടില്ലെന്ന പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണിത്.
നാസന്റിനായി പ്രസിഡന്റ് ഹര്‍പ്രീത് സിങ് സലൂജ അയച്ച പരാതിയിലാണു സംസ്ഥാന ലേബര്‍ കമ്മീഷണറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഐടി കമ്പനികളുടെയും മറ്റും പ്രവര്‍ത്തനം സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലായതിനാലാണിതെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2022 മുതല്‍ റിക്രൂട്ട് ചെയ്ത ബിരുദധാരികള്‍ക്ക് ഇതുവരെ ജോലി നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജൂണിലും സംഘടന പരാതി നല്‍കിയിരുന്നു. ഇതിനിടെ, ഒക്ടോബര്‍ 7 മുതല്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് അറിയിച്ച് 1,000 പേര്‍ക്ക് ഇന്‍ഫോസിസ് കഴിഞ്ഞ രണ്ടിന് ഓഫര്‍ ലെറ്ററുകള്‍ അയച്ചിരുന്നു.
TAGS: KARNATAKA | INFOSYS
SUMMARY: Centre seeks probe onto recruitment issue in Infosys
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…