കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. കരയിൽ പ്രവേശിക്കുമ്പോൾ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയിരുന്നത്.. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്.
കൊൽക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും വീശി. തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി പ്രദേശങ്ങളിൽ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തനിവാരണ സേന എത്തി റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി. കൊൽക്കത്ത വിമാനത്താവളം അടച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പോലീസ് കൺട്രോൾ റൂമുകൾ തുറന്നു. ഇന്ന് രാവിലെയോടെ കാറ്റ് ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊച്ചി: രാജ്യത്തെ ഏറ്റവു വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ…
ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കൈകൾക്കു…
ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന…
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന് പ്രഥമദൃഷ്ട്യാ ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം പ്രസിഡൻ്റ് അഡ്വ.…
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. സതീഷ് എന്നയാള്‍ക്കാണ് പരുക്കേറ്റത്.പുഞ്ചക്കൊല്ലി അളക്കല്‍ ഭാഗത്തു വച്ചാണ് സതീഷിനെ ആന…