ഉത്തർപ്രദേശില്‍ പിന്നെയും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. തക്ക സമയത്ത് ലോക്കോ പൈലറ്റിന്റെ ഇടപെടല്‍ കാരണം വൻ ദുരന്തം ഒഴിവായി. പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ ഒഴിവായത്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം.
25 അടി നീളമുള്ള ഇരുമ്പ് കമ്പി പാളത്തില്‍ വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ട്രെയിൻ നില്‍ക്കുകയായിരുന്നു. പിലിഭിത്തില്‍ നിന്ന് ബറേലിയിലേക്കുള്ള റെയില്‍വേ ട്രാക്കിലാണ് വലിയ ഇരുമ്പ് കമ്പി വച്ച നിലയില്‍ കണ്ടെത്തിയത്.
ലാലൌരിഖേര റെയില്‍വേ ഹാള്‍ട്ടിന് സമീപത്ത് വച്ചാണ് സംഭവം. ട്രെയിൻ നിർത്തിയതിന് പിന്നാലെ റെയില്‍വേയിലെ മുതിർന്ന ഉദ്യോഗസ്ഥരും റെയില്‍വേ പോലീസും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. 12 മില്ലിമീറ്റർ ഘനമുള്ളതാണ് പാളത്തില്‍ കണ്ടെത്തിയ ഇരുമ്പ് കമ്പി. എൻജിന് അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു കമ്പി ഉണ്ടായിരുന്നത്.
സംഭവത്തില്‍ ജഹാനാബാദ് പോലീസ് സ്റ്റേഷൻ കേസ് എടുത്തിട്ടുണ്ട്. റെയില്‍വേ ആക്‌ട് അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തില്‍ പ്രദേശവാസികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള സംശയങ്ങള്‍ ഉണ്ടെങ്കില്‍ പോലീസിന് വിവരം നല്‍കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.
TAGS : TRAIN | UTHERPRADHESH
SUMMARY : The engine got stuck on the iron wire on the railway track
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…