Categories: CAREERTOP NEWS

റെയില്‍വേയില്‍ ജോലി; 2424 അപ്രന്റിസ്‌ ഒഴിവുകള്‍

റെയില്‍വേയില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (ആർആർസി), സെൻട്രല്‍ റെയില്‍വേ വിജ്ഞാപനം. 2424 ഒഴിവുണ്ട്. ഡിവിഷനും ഒഴിവും: മുംബൈ ക്ലസ്റ്റർ : കാര്യേജ്‌ & വാഗണ്‍ (കോച്ചിംഗ്) വാദി ബന്ദർ– 258, കല്യാണ്‍ ഡീസല്‍ ഷെഡ്– 50, കുർള ഡീസല്‍ ഷെഡ് — 60, സീനിയർ ഡിഇഇ (TRS) കല്യാണ്‍ — 124, കുർള– 192, പരേല്‍ വർക്ക്ഷോപ്പ് — 303, മാതുംഗ വർക്ക്ഷോപ്പ് — 547, എസ് ആൻഡ് ടി വർക്ക്ഷോപ്പ്, ബൈകുള — 60.

ഭൂസാവല്‍ ക്ലസ്റ്റർ: കാര്യേജ്‌ & വാഗണ്‍ ഡിപ്പോ — 122, ഇലക്‌ട്രിക് ലോക്കോ ഷെഡ്, ഭൂസാവല്‍ — 80, ഇലക്‌ട്രിക് ലോക്കോമോട്ടീവ് വർക്ക്ഷോപ്പ്, ഭൂസാവല്‍ –118, മന്മദ് വർക്ക്ഷോപ്പ് — 51, ടിഎംഡബ്ല്യു നാസിക് റോഡ് — 47. പുണെ ക്ലസ്റ്റർ: കാര്യേജ്‌ & വാഗണ്‍ ഡിപ്പോ –31, ഡീസല്‍ ലോക്കോ ഷെഡ് –121, ഇലക്‌ട്രിക് ലോക്കോ ഷെഡ് ഡൗണ്ട്– 40. നാഗ്പൂർ ക്ലസ്റ്റർ: ഇലക്‌ട്രിക് ലോക്കോ ഷെഡ്, അജ്നി–48, കാര്യേജ്‌ & വാഗണ്‍ ഡിപ്പോ– 63, മെല്‍പ് അജ്നി — 33. സോലാപൂർ ക്ലസ്റ്റർ: കാര്യേജ്‌ & വാഗണ്‍ ഡിപ്പോ — 55, കുർദുവാദി വർക്ക്ഷോപ്പ് — 21. യോഗ്യത: പത്താം ക്ലാസ് പരീക്ഷ കുറഞ്ഞത് 50% മാർക്കോടെ പൂർത്തിയാക്കിയിരിക്കണം.

കൂടാതെ, നാഷണല്‍ കൗണ്‍സില്‍ ഫോർ വൊക്കേഷണല്‍ ട്രെയിനിങ് (എൻസിവിടി) അല്ലെങ്കില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഫോർ വൊക്കേഷണല്‍ ട്രെയിനിങ് (എസ്‌സിവിടി) ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ്. അപേക്ഷാ ഫീസ്: ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി : 100 രൂപ. എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, സ്ത്രീ: ഫീസില്ല. പ്രായപരിധി: 15 – 24 വയസ് (2024 ജൂലൈ 15 പ്രകാരം). നിയമാനുസൃത വയസ്സിളവ്. മെട്രിക്കുലേഷനിലും ഐടിഐയിലും ലഭിച്ച മാർക്കിന്റെ ശരാശരി എടുത്ത് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. വെബ്സെെറ്റ്: www.rrccr.com. ആഗസ്ത് 15ന് വെെകിട്ട് 5വരെ അപേക്ഷിക്കാം.

കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ കായികതാരങ്ങള്‍ക്ക്‌ അവസരം. ആകെ ഒഴിവ്: 49. ഗ്രൂപ്പ് ‘സി’ ലെവല്‍ -2/ലെവല്‍- 3 — 16, ഗ്രൂപ്പ് ‘ഡി’ ലെവല്‍ -1 — 33. യോഗ്യത: ഗ്രൂപ്പ് ‘സി’ ലെവല്‍ -2/ലെവല്‍ -3: പ്ലസ്‌ 2 ജയം. ഗ്രൂപ്പ് ‘ഡി’ ലെവല്‍ -1: പത്താം ക്ലാസ്/ഐടിഐ ജയം. പ്രായപരിധി: 18–25 വയസ്‌ (01—01- –2025 പ്രകാരം). അപേക്ഷ ഫീസ്: യുആർ/ഒബിസി: 500 രൂപ. എസ്‌സി/എസ്‌ടി/വിമുക്തഭടൻ/വികലാംഗർ (പിഡബ്ല്യുഡി), സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍: 250 രൂപ. -ഐപിഒ അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്റ്റ് വഴി ഫീസടക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്‌ക്കുന്നതിനുമുള്ള അവസാന തീയതി :
ആഗസ്ത് 19ന് വൈകിട്ട് 6 വരെ (വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍, സിക്കിം, ജമ്മു & കാശ്മീർ, ലാഹൗള്‍ & സ്പിതി ജില്ല, പ്രദേശിലെ ഹിമാചല്‍ പ്രദേശിലെ ചമ്ബ ജില്ല, ആൻഡമാൻ & നിക്കോബാർ ദ്വീപുകള്‍, ലക്ഷ്വദീപ് എന്നിവിടങ്ങളിലെ പാംഗി സബ് ഡിവിഷൻ എന്നിവിടങ്ങളില്‍ ആഗസ്ത് 29-). വെബ്സൈറ്റ്: www.er.indianrailways.gov.in. സെൻട്രല്‍ റെയില്‍വേയില്‍ 62 ഒഴിവുണ്ട്. ലെവല്‍ 5/4 – –- 5, ലെവല്‍ 3/2 – –- 16, ലെവല്‍ 1 –- 41. ആഗസ്ത് 21-ന് വൈകിട്ട് 6 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.rrccr.com.

സായുധ
സേനകളില്‍ 450 ഡോക്ടർ

ആംഡ് ഫോഴ്സസ് മെഡിക്കല്‍ സർവീസസില്‍ മെഡിക്കല്‍ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. ഷോർട്ട് സർവീസ് കമീഷൻ വ്യവസ്ഥകള്‍ പ്രകാരമാണ് നിയമനം. 450 ഒഴിവുണ്ട് (പുരുഷൻ –- -338, വനിത –- -112). യോഗ്യത: എംബിബിഎസ് (പാർട്ട് -I, II) പരമാവധി രണ്ട് അവസരങ്ങള്‍ക്കുള്ളില്‍ നേടിയിരിക്കണം. 2024 ആഗസ്ത് 15-നുള്ളില്‍ ഇന്റേണ്‍ഷിപ്പ് പൂർത്തീകരിച്ചിരിക്കണം. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളില്‍ നീറ്റ് പിജി നേടിയിരിക്കണം (നിലവില്‍ പിജിയുള്ള സിവിലിയൻ ഡോക്ടർമാർ ഒഴികെയുള്ളവർ). മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

പ്രായം: എംബിബിഎസ് ബിരുദക്കാർ 1995 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരും ബിരുദാനന്തര ബിരുദക്കാർ 1990 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവരുമായിരിക്കണം. നീറ്റ് പിജി എൻട്രൻസ് മാർക്കിന്റെ അടിസ്ഥാനത്തിലുള്ള ചുരുക്കപ്പട്ടികയനുസരിച്ച്‌ അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. ഡല്‍ഹിയിലാകും അഭിമുഖം നടത്തുക. ഫീസ്: 200 രൂപ. വിശദവിജ്ഞാപനം www.amcsscentry.gov.in വെബ്സൈറ്റില്‍. അവസാന തീയതി: ആഗസ്ത് 4.

TAGS : JOB VACCANCY | RAILWAY
SUMMARY : Work in Railways; 2424 Apprentice Vacancies

Savre Digital

Recent Posts

ജനവാസ മേഖലയില്‍ കടുവ: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…

2 hours ago

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…

2 hours ago

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…

2 hours ago

വായുമലിനീകരണം രൂക്ഷം; ഡൽഹിയില്‍ നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോ​ഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…

3 hours ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…

3 hours ago

പാ​ല​ക്കാ​ട് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…

4 hours ago