ഉദ്യോഗാർഥികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം ആയി. നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്. മൊത്തം 9,970 ഒഴിവാണുള്ളത്. തിരുവനന്തപുരം ആർ ആർ ബിയില്‍ അടക്കം ഒഴിവുകളുണ്ട്.
ഒഴിവുള്ള സോണുകള്‍
സെന്‍ട്രല്‍ റെയില്‍വേ : 376, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 700 , ഈസ്റ്റ് കോസ്റ്റ് റെയില്‍വേ : 1461 , ഈസ്റ്റേണ്‍ റെയില്‍വേ : 868 , നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ : 508 , നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 100 , നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ : 125 , നോര്‍ത്തേണ്‍ റെയില്‍വേ : 521 , നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ : 679 , സൗത്ത് സെന്‍ട്രല്‍ റെയില്‍വേ : 989 , സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 568 , സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 921 , സതേണ്‍ റെയില്‍വേ: 510 , വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 759 , വെസ്റ്റേണ്‍ റെയില്‍വേ: 885 , മെട്രോ റെയില്‍വേ കൊല്‍ക്കത്ത : 225.
യോഗ്യത: പത്താം ക്ലാസ് വിജയിക്കുകയും ഐ ടി ഐ യോഗ്യതയും വേണം. എന്‍ജിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം: 18- 30 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടര്‍ അധിഷ്ഠിത അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 11. വിവരങ്ങള്‍ www.indianrailways.gov.in ല്‍ ലഭിക്കും.
TAGS : JOB VACCANCY
SUMMARY : Job opportunities in the railways; around ten thousand vacancies
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…