റെയിൽവേ ട്രാക്കിൽ കല്ലുകളും ഗ്യാസ് സിലിണ്ടറും സൈക്കിളും വച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശി ഗുൽസാര്‍ ഷെയ്ഖിനെയാണ് ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഇയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഗുല്‍സാറിൻ്റെ വീഡിയോ ചിത്രീകരണത്തിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ലീഗൽ ഹിന്ദു ഡിഫൻസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. റെയില്‍ ഗതാഗതം അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തിയതിനും ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 147,145,153 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ട്രാക്കിലൂടെ ട്രെയിൻ പോകാനിരിക്കുമ്പോഴായിരുന്നു ഈ പരീക്ഷണങ്ങൾ. 24 കാരനായ ഗുൽസാർ ഇത്തരം വീഡിയോകൾ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ഭൂരിഭാഗം വീഡിയോകളും ചിത്രീകരിച്ചത് ലാൽഗോപാൽ ഗഞ്ചിലാണ്. 2.35 ലക്ഷം വരിക്കാരുള്ള ഇന്ത്യൻ ഹാക്കർ എന്ന പേജിലാണ് ഈ വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. യൂട്യൂബിൽ വ്യൂസ് വർധിപ്പിക്കാനാണ് റെയിൽവേ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ ട്രെയിനുകൾക്ക് മുന്നിൽ ഗുൽസാർ ഷെയ്ഖ് പല വസ്തുക്കൾ സ്ഥാപിച്ചത്. സൈക്കിളുകളും സിലിണ്ടറുകളും മോട്ടോറുകളും മറ്റ് സമാന വസ്തുക്കളും റെയിൽവേ ട്രാക്കിൽ സ്ഥാപിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
<br>
TAGS : YOUTUBER | ARRESTED
SUMMARY : Video filming with cylinder and bicycle on railway tracks; YouTuber arrested
കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച…
വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിൻ്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ…
ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു…
ബെംഗളൂരു : കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവാക്കള്‍ക്കായി ബെംഗളൂരുവില്‍ സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍…
ബെംഗളൂരു: 28-ാമത് ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും.…