മഹാരാഷ്ട്ര: റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു. പൂനെയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 65 വയസുകാരിയാണ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പൊള്ളലേറ്റു. എന്‍ഐബിഎം റോഡിലെ സണ്‍ശ്രീ ബില്‍ഡിങിന്റെ നാലാം നിലയില്‍ തീ പടരുകയായിരുന്നു.
നാല് യൂണിറ്റ് അഗ്നിശമന ടീം അംഗങ്ങൾ സ്ഥലത്തെത്തി. മൂന്ന് പേരാണ് സംഭവ സമയത്ത് അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നത്. ഒരാള്‍ ആദ്യം തന്നെ രക്ഷപ്പെട്ടു. 65കാരിയും മറ്റൊരാളും അകത്ത് കുടുങ്ങിപ്പോയിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി ഇവരെ രണ്ട് പേരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 65കാരി മരിച്ചു.
കെട്ടിടത്തിൽ ഒരു വീട്ടിൽ വിളക്കില്‍ നിന്ന് മുറിയിലെ കര്‍ട്ടനിലേക്ക് തീ പടരുകയും ഇത് വലിയ അപകടത്തിൽ കലാശിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: BUILDING CATCHES FIRE
SUMMARY: One dies as residential apartment catches fire
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…