ബെംഗളൂരു: റോഡരികിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു. ഹാസൻ ബേലൂർ കഡെഗാർജെ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശികളായ ഡോ. ശേഷാദ്രിയും ഭാര്യയുമായിരുന്നു കാറിലുണ്ടായത്.
ഇരുവരും ചിക്കമഗളൂരുവിൽ നിന്ന് കുക്കെ സുബ്രഹ്മണ്യയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കാർ റോഡരികിൽ നിർത്തി സാധനം വാങ്ങാൻ ഇവർ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് വാഹനത്തിന് തീപിടിച്ചത്. അപകടത്തെ തുടർന്ന് കാർ പൂർണ്ണമായും കത്തിനശിച്ചു. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ഹാസൻ പോലീസ് കേസെടുത്തു.
TAGS: KARNATAKA | FIRE
SUMMARY: Parked car suddenly catches fire, couple escapes unhurt
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…
പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…
തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…