ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. 200ഓളം രോഗികളാണ് ഈ സമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അവരെ അടിയന്തരമായി രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ലോക്ബന്ധു ആശുപത്രിയിൽ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചയുടനെ അഗ്നിശമന സേനയുടെ ഒരു സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി ലഖ്‌നൗ ഡിഎം വിശാഖ് ജി അയ്യർ പറഞ്ഞു. ഐ.സി.യു, ഒരു വനിതാ വാർഡ്, മറ്റൊരു വാർഡ് എന്നിവിടങ്ങളിലാണ് തീപിടുത്തം ബാധിച്ചത്. ഈ വാർഡുകളിൽ നിന്ന് എല്ലാ രോഗികളെയും രക്ഷപ്പെടുത്തി. രോഗികളെ 3 ആശുപത്രികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളെയടക്കം ആശുപത്രിയിൽ നിന്ന് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
<BR>
TAGS : FIRE BREAKS OUTS | UTTAR PRADESH
SUMMARY : A massive fire breaks out at a hospital in Lucknow; About 200 patients were evacuated
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി…
ഡൽഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (IGI) ടെർമിനല്‍ 3-ന് സമീപം നിർത്തിയിട്ടിരുന്ന ഒരു ബസിന് തീപിടിച്ചു. സംഭവസമയത്ത് ബസില്‍…
കൊച്ചി: ലുലു മാളില്‍ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച്…
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും അലവൻസുകളും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ…
കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി…
ന്യൂയോർക്ക്: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കോർപ്പറേറ്റ് തലത്തിലുള്ള 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോണ്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ പിരിച്ചുവിടല്‍…