2021ലെ ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട കേസില്‍ മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ജനുവരിയില്‍ ആശിഷ് മിശ്രയ്ക്ക് സുപ്രിം കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് കർഷകർക്കും ജാമ്യം അനുവദിച്ചു.
വിചാരണ നടപടി വേഗത്തിലാക്കാൻ വിചാരണക്കോടതിയോട് നിർദേശിക്കുകയും ചെയ്തു. ‘എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് സമ്പൂർണമാക്കിയത്. 117 സാക്ഷികളില്‍ ഏഴുപേരെ ഇതുവരെ വിസ്തരിച്ചു എന്നാണ് വിവരം. ഞങ്ങളുടെ നിരീക്ഷണത്തില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ട്.’- ബെഞ്ച് പറഞ്ഞു.
2021ല്‍ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിലാണ് ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കർഷക പ്രതിഷേധത്തിനുനേരെ കേന്ദ്രമന്ത്രിയുടെ പുത്രൻ കാറിടിച്ചു കയറ്റുകയായിരുന്നു. കർഷകർക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടു കർഷകരാണു കൊല്ലപ്പെട്ടത്. അക്രമത്തില്‍ ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.
TAGS : ASHISH MISHRA | BAIL
SUMMARY : Lakhimpur Kheri Farmer Massacre; Bail to Ashish Mishra
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…