ഉത്തര്‍പ്രദേശില്‍ നിന്നും ലഡാക്കിലേക്ക് ബൈക്കില്‍ സോളോ ട്രിപ്പ് പോയ യുവാവ് ഓക്‌സിജന്‍ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശര്‍മയാണ് (27) മരിച്ചത്. ഓഗസ്റ്റ് 21നാണ് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ പര്‍വത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്കില്‍ യുവാവ് യാത്ര തിരിച്ചത്.
ഇന്നലെ രാവിലെ തലവേദന അനുഭവപ്പെടുന്നതായി യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നു. വൈകുന്നേരമായതോടെ ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുവെന്നും പറഞ്ഞ് ചിന്മയ് അച്ഛനെ ബന്ധപ്പെട്ടു. മകനെ ഉടനെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ലേയില്‍ യുവാവ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് പിതാവ് വിളിച്ചു. ഉടനെ അധികൃതര്‍ ചിന്മയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നോയിഡയില്‍ സ്വകാര്യ ഏജന്‍സിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു ചിന്മയ്.
TAGS: S0LO TRIP | DEAD | LADAKH
SUMMARY: A young man who went on a ‘solo trip’ to Ladakh died due to lack of oxygen
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…