ബെംഗളൂരു : ബെംഗളൂരു കേരളസമാജം കൊത്തന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിമരുന്ന് വ്യാപനത്തിനെതിരേ നടത്തിയ ബോധവത്കരണ സൈക്കിൾറാലി ശ്രദ്ധേയമായി. എബനേസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റാലി അഡീഷണൽ കമ്മിഷണർ ഓഫ് കസ്റ്റംസ് പി. ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. റാലിയിൽ കൊച്ചു കുട്ടികളും, യുവജനങ്ങളും, മുതിർന്ന പൗരന്മാരുമുൾപ്പെടെ നൂറുകണക്കിന് ആൾകാർ പങ്കെടുത്തു.
എബനേസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ലോഫി വെള്ളാറ, കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, സമാജം കൊത്തന്നൂർ യൂണിറ്റ് കൺവീനർ ജെയ്സൺ ലൂക്കോസ്, ഡെപ്യൂട്ടി ട്രാഫിക് വാർഡൻ ഫിറോസ്, ജോയിന്റ് കൺവീനർ സിന്റോ പി. സിംലാസ്, തോമസ് പയ്യപ്പള്ളി എന്നിവർ നേതൃത്വം നൽകി. ലഘുനാടകവും, പൊതുസമ്മേളനവും നടത്തി.
<BR>
TAGS : KERALA SAMAJAM | ANTI DRUG CAMPAIGN
SUMMARY : Awareness rally against drugs
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…