കൊച്ചി: ലഹരി മരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഹോട്ടലിലെത്തി സന്ദര്‍ശിച്ചു എന്ന ആരോപണത്തിന് പിന്നാലെ പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി പ്രയാഗ മാര്ട്ടിൻ. ‘ഹഹാ ഹിഹി ഹുഹു’ എന്നെഴുതിയ ബോർഡാണ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രയാഗയുടെ അമ്മ പ്രതികരിക്കുകയുണ്ടായി. ആരോപണം പ്രയാഗയുടെ അമ്മ ജിജി മാര്ട്ടിന് നിഷേധിക്കുന്നു. പ്രയാഗയുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ. അവള്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നാണ് അമ്മ പ്രതികരിച്ചത്. വിഷയത്തില്‍ ഇതുവരെയും പ്രയാഗയോ ശ്രീനാഥ് ഭാസിയോ പ്രതികരിച്ചിട്ടില്ല.
കുപ്രസിദ്ധ ഗുണ്ടാനേതാവായ ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൂട്ടാളി കൊല്ലം സ്വദേശിയായ മരവ്യവസായി ഷിഹാസിനെയും അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇരുവരെയും പിടികൂടിയത്. താരങ്ങള്‍ അടക്കം 20 പേർ ഹോട്ടിലിലെത്തി ഓം പ്രകാശിനെ സന്ദർശിച്ചതായാണ് കസ്റ്റഡി റിപ്പോർട്ടില്‍ പറയുന്നത്. ഇവരെ ഇന്നും നാളെയുമായി വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
TAGS : PRAYAGA MARTIN | INSTAGRAM
SUMMARY : Allegation in intoxication case; Followed by Prayaga Martin with Instagram story
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കൃത്യം നടന്ന…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന്…