ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം ഇന്നും തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍ 110ാം നമ്പര്‍ കേസായിട്ടായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മറ്റൊരു കേസിന്റെ വാദം തുടരുന്നതിനാല്‍ ലാവ്‌ലിന്‍ അടക്കമുള്ള കേസുകള്‍ പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. അടുത്തയാഴ്ച്ച കോടതി വേനലവധിയിലേക്ക് കടക്കുന്നതിനാൽ അതിനു ശേഷം കേസ് പരിഗണിക്കാനാണ് സാധ്യത.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സിബിഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. അപ്പീൽ നൽകിയ സിബിഐയുടെ ആവശ്യപ്രകാരം കേസ് പലതവണ മാറ്റിവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിൻ്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതെന്ന് സിപിഐഎം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. തെറ്റ്…
പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധ സംഘടനയായ നന്മ കൂട്ടം നടത്തിയ തെരച്ചിലിലാണ്…
വയനാട്: താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പൂര്‍ണമായും…
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളിൽ ഒരാളായ ജിയോ ഉപയോക്താക്കൾക്ക് ആശ്വാസം പകരുന്ന നീക്കവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്ലാൻ നീട്ടിനൽകിയും പണമടയ്ക്കാൻ…
മലപ്പുറം: യൂട്യൂബര്‍ സുബൈർ ബാപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്‍റെ പരാതിയിലാണ് പോലീസ്…
കാസറഗോഡ്: കാസറഗോഡ്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവർക്കിടയിലേക്കും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം ആറായി. ഓട്ടോറിക്ഷാ…