ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലാൽബാഗിൽ സംഘടിപ്പിച്ച പുഷ്പമേള സമാപിച്ചു. ആദികവി മഹർഷി വാൽമീകി എന്ന പ്രമേയത്തിലാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ 11 ദിവസത്തെ പുഷ്പമേള നടന്നത്. ആകെ 4.75 ലക്ഷം പേർ പങ്കെടുത്തു. ഇത് ഹോർട്ടികൾച്ചർ വകുപ്പിന് മൊത്തം 2.3 കോടി രൂപയുടെ വരുമാനം നേടിക്കൊടുത്തു.
ജനുവരി 16നാണ് പുഷ്പമേള ആരംഭിച്ചത്. നഗരത്തിലെ മോശം കാലാവസ്ഥയാണ് സന്ദർഷകരുടെ എണ്ണം കുറയാൻ കാരണമായത്. ഇന്റർനാഷണൽ മില്ലറ്റ് മേള, സ്കൂൾ, കോളേജ് പരീക്ഷകൾ എന്നിവയും സന്ദർശകർ കുറയാൻ കാരണമായതായി ഹോർട്ടികൾച്ചർ വകുപ്പിലെ പാർക്ക്സ് ആൻഡ് ഗാർഡൻസ് ജോയിന്റ് ഡയറക്ടർ എം. ജഗദീഷ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ നല്ല തിരക്കായിരുന്നുവെന്നും 1.1 ലക്ഷത്തിലധികം പേർ ഷോ സന്ദർശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | LALBAG FLOWERSHOW
SUMMARY: Republic Day flower show in Bengaluru draws 4.75 lakh visitors
ബെംഗളൂരു: വനിതാ ഡോക്ടറെ പിജി താമസസ്ഥലത്തിന് മുന്നിൽ വെച്ച് പീഡിപ്പിച്ച കേസിൽ 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തുമകുരു…
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുവതിക്കെതിരെ…
കോഴിക്കോട്: സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്. 2020-ലെ വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സർവീസുകൾ അടുത്ത മാസം ഒന്നാം തീയതി മുതൽ പുനരാരംഭിക്കും.…
എറണാകുളം: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍…
കോഴിക്കോട്: കക്കട്ടിലിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത മകനൊപ്പം ബൈക്കില്‍…
പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. യു പി സ്‌കൂള്‍ അധ്യാപകനായ അനിലാണ്…