ബെംഗളൂരു: ലാൽ ബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയോടനുബന്ധിച്ച് ബെംഗളൂരുവിൽ വ്യാഴാഴ്ച മുതൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. ഓഗസ്റ്റ് എട്ട് മുതലാണ് പുഷ്പമേള ആരംഭിക്കുന്നത്. 12 ദിവസം നീണ്ടുനിൽക്കുന്ന മേള ഹോർട്ടികൾച്ചർ വകുപ്പാണ് സംഘടിപ്പിക്കുന്നത്.
മാരിഗൗഡ റോഡ്, ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ നിംഹാൻസ് വരെയുള്ള റോഡിൻ്റെ ഇരുവശവും കെ.എച്ച്.റോഡ്, ഡബിൾ റോഡിൻ്റെ ഇരുവശവും ശാന്തിനഗർ ജംഗ്ഷൻ വരെയും, ലാൽബാഗ് റോഡ്, സുബ്ബയ്യ സർക്കിൾ മുതൽ ലാൽബാഗ് മെയിൻ ഗേറ്റ് വരെ, സിദ്ധയ്യ റോഡ് ഉർവശി തിയേറ്റർ ജംഗ്ഷൻ മുതൽ വിൽസൺ ഗാർഡൻ 12-ാം ക്രോസ് വരെ, ബിടിഎസ് റോഡ്, ബിഎംടിസി ജംഗ്ഷനിൽ നിന്ന് പോസ്റ്റ് ഓഫീസിലേക്ക്, ക്രുമ്പിഗൽ റോഡ്, ലാൽബാഗ് വെസ്റ്റ് ഗേറ്റ് മുതൽ ആർ.വി. ടീച്ചേഴ്സ് കോളേജ്, ആർ.വി. ടീച്ചേഴ്സ് കോളേജ് മുതൽ അശോകസ്തംഭം വരെ, അശോകസ്തംഭം മുതൽ സിദ്ധപുര ജംഗ്ഷൻ വരെയുമാണ് പാർക്കിംഗ് നിയന്ത്രണം.
പുഷ്പമേള കാണാനെത്തുന്നവർക്ക് ഡോ. മാരിഗൗഡ റോഡ്, അൽ-അമീൻ കോളേജ് പരിസരം, ഹോപ്‌കോംസ് പാർക്കിംഗ് സ്ഥലം (ഇരുചക്രവാഹനങ്ങൾ) കെ.എച്ച്. റോഡ്, ശാന്തിനഗർ ബിഎംടിസി റോഡ് (നാലു ചക്ര വാഹനങ്ങൾ), ജെ.സി.റോഡ് (ഇരുചക്ര, നാലുചക്ര വാഹനങ്ങൾ) എന്നിവിടങ്ങളിൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
TAGS: BENGALURU | LALBAG | PARKING RESTRICTION
SUMMARY: Traffic arrangements for Lalbagh flower show in Bengaluru
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…