ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു. ബെംഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കുന്ന വിപുലമായ ഓണേഘോഷം സെപ്റ്റംബര്‍ 21ന് രാജാജി ന?ഗര്‍ ലുലുമാളില്‍ വച്ച് നടത്തപ്പെടും. പൂക്കളമത്സരം, കേരള ശ്രീമാന്‍, മലയാളി മങ്ക, തുടങ്ങി വിവിധ മത്സരങ്ങളാണ് നടപ്പെടുക. സമ്മാനത്തുകയുള്‍പ്പടെ മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പുലികളി, തിരുവാതിര, മോഹിനിയാട്ടം, ചെണ്ടമേളം, തുടങ്ങി സാംസ്‌കാരികത്തനിമയും, ഓണത്തിന്റെ നാടന്‍ ഓര്‍മകളും വിളിച്ചോതുന്ന കലാരൂപങ്ങളും, പഴമയുടെ മാറ്റുള്ള അനവധി ഓണക്കളികളും ആഘോഷങ്ങളുടെ മാറ്റ് കൂട്ടാന്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും, ഫാഷന്‍ സ്റ്റോറിലും നിരവധി ഓഫറുകളും, ഓണം സ്‌പെഷ്യല്‍ കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരു ലുലു മാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ലുലു കര്‍ണാടക റീജിയണ്ല്‍ ഡയറക്ടര്‍, ഷെരീഫ് കെ കെ, റീജിയണ്ല്‍ മാനേജര്‍, ജമാല്‍ കെ പി, കേരളസമാജം, ബെംഗളൂരു പ്രസിഡന്റ് സി.പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റെജികുമാര്‍, മാനേജിംഗ് കമ്മറ്റി മെംബര്‍ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
<BR>
TAGS : ONAM-2024 | LULU BENGALURU
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…
ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം…
പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്തെ വൻ തിരക്ക് പരിഗണിച്ച് ശബരിമല തീർത്ഥാടകർക്കായി ഇന്ത്യൻ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. കൊല്ലം…
ഡല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യമാകുന്നു. ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ…
കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ…