ലുലു ഫാഷൻ വീക്കിന്റെ പാൻ ഇന്ത്യ പതിപ്പിന് ബോളിവുഡ് താരവും മോഡലുമായ ജോൺ എബ്രഹാം മുംബൈയിൽ തുടക്കം കുറിക്കുന്നു. ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ ലുലു ഇന്ത്യ ബയിങ്ങ് ഹെഡ് ദാസ് ദാമോദരൻ, ലുലു ഇന്ത്യ മീഡിയ ഹെഡ് സ്വരാജ് എൻ.ബി എന്നിവർ സമീപം
ബെംഗളൂരു : രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഫാഷൻ സങ്കൽപ്പങ്ങളുടെ വിസ്മയപ്രദർശനവുമായി ലുലു ഫാഷൻ വീക്ക്.
ഷോയ്ക്ക് പാൻ ഇന്ത്യൻ തിളക്കം സമ്മാനിച്ച് ബോളിവുഡ് താരം ജോൺ എബ്രഹാം ഫാഷൻ വീക്കിന് തുടക്കം കുറിച്ചു. ലുലു ഫാഷൻ വീക്കിൻറെ പാൻ ഇന്ത്യൻ ലോഗോ ജോൺ എബ്രഹാം മുംബൈയിൽ വച്ച് ലോഞ്ച് ചെയ്തു. ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ മീഡിയ ഹെഡ് സ്വരാജ് എൻ.ബി, ലുലു ഇന്ത്യ ബയിങ്ങ് ഹെഡ് ദാസ് ദാമോദരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ലോഞ്ച്. ഫാഷനും സിനിമയും സംസ്കാരവും ഒത്തുചേരുന്ന രാജ്യത്തെ ഏറ്റവും മികച്ച ഷോകളിലൊന്നാണ് ലുലു ഫാഷൻ വീക്കെന്ന് ജോൺ എബ്രഹാം അഭിപ്രായപ്പെട്ടു. ഫാഷൻ രംഗത്തെ ഏറ്റവും മികച്ച നവ്യാനുഭവം സമ്മാനിക്കുന്ന ലുലു ഫാഷൻ വീക്കിന് ആശംസകൾ നേർന്ന ജോൺ എബ്രഹാം, അർഹരായവരുടെ അടുത്തേക്ക് ലുലു ഫാഷൻ വീക്കിന്റെ സന്ദേശം എത്തിചേരാൻ കഴിയട്ടെ എന്നും കൂട്ടിചേർത്തു. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ഹൈദരാബാദ്, ലഖ്നൗ എന്നീ നഗരങ്ങളാണ് ലുലു ഫാഷൻ വീക്കിന് വേദിയാകുന്നത്.
രാജ്യാന്തര മോഡലുകളടക്കം അണിനിരക്കുന്ന ഷോ കൊച്ചിയിൽ തുടക്കം കുറിച്ചു. തുടർന്ന് ബെംഗളൂരു ഹൈദരാബാദ്, തിരുവനന്തപുരം, ലഖ്നൗ എന്നിവടങ്ങളിൽ ഷോ നടക്കും. മുൻനിര സിനിമാ താരങ്ങളടക്കം റാംപിൽ ചുവടുവയ്ക്കും. രാജ്യത്തെ മികച്ച സ്റ്റൈലിസ്റ്റുകളും കൊറിയോഗ്രാഫർമാരുമാണ് ഷോ ഡയറക്ടർമാർ. മുംബൈയിലെ മുൻനിര സ്റ്റൈലിസിറ്റും കൊറിയോഗ്രാഫറുമായ ഷയ് ലോബോയാണ് കൊച്ചിയിലെയും ലഖ്നൗവിലെയും ഷോ ഡയറക്ടർമാർ. ബെംഗളൂരുവിലെ മികച്ച കൊറിയോഗ്രാഫറായ ഫഹീം രാജ ആണ് ഷോ ഡയറക്ടർ. മുൻനിര സ്റ്റൈലിസ്റ്റ് ഷാഖിർ ഷെയ്ഖ് തിരുവനന്തപുരത്തും ഹൈദരാബാദിൽ ഷംഖാനുമാണ് ഷോ ഡയറക്ടർമാർ. മെയ് 8 മുതൽ 12 വരെ കൊച്ചിയിലും, മെയ് 10 മുതൽ 12 വരെ ബെംഗളൂരുവിലും മെയ് 15 മുതൽ 19 വരെ തിരുവനന്തപുരത്തും ഷോ നടക്കുന്നു. ഹൈദരാബാദിൽ മെയ് 17 മുതൽ 19 വരെയും ലഖ്നൗവിൽ മെയ് 24 മുതൽ 26 വരെയുമാണ് ഫാഷൻ വീക്ക്. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക് എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും അടക്കം സമ്മാനിക്കുന്നുണ്ട്. തെക്കേഇന്ത്യൻ സിനിമാ രംഗത്തെ മുൻതാരങ്ങൾ മുതൽ ബോളിവുഡ് താരങ്ങൾ വരെ ഷോയിൽ ഭാഗമാകും. കുട്ടികളെ അടക്കം പങ്കെടുപ്പിച്ചുള്ള സ്പെഷ്യൽ ഷോകളും പ്രത്യേകം ഫാഷൻ സിനിമാ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന ടോക്ക് ഷോ അടക്കം ഷോയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോൺ യുകെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാൻുകൾ ഷോയിൽ മുഖ്യഭാഗമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. കമൽഹാസൻ, വിജയ് സേതുപതി, യാഷ്, മമ്മൂട്ടി, അടക്കം നിരവധി പ്രമുഖരാണ് ഇക്കഴിഞ്ഞ സീസണുകളിൽ ലുലു ഫാഷൻ വീക്കിന്റെ ഭാഗമായത്.
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…