ബെംഗളൂരു: ബിജെപി നേതാവ് സി.പി. യോഗേശ്വർ നിയമസഭാ കൗൺസിലിൽ നിന്ന് രാജി വെച്ചു. വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുബ്ബള്ളിയിൽ നടന്ന യോഗത്തിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിക്ക് യോഗേശ്വർ രാജിക്കത്ത് സമർപ്പിച്ചു.
യോഗേശ്വറിനെ ബിജെപി നിയമസഭാ കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ രാജിയെ തുടർന്ന് ഒഴിവുവന്ന ചന്നപട്ടണ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗേശ്വർ ബിജെപി ടിക്കറ്റ് തേടുകയായിരുന്നു. എന്നാൽ, ജെഡിഎസുമായി ബിജെപി സഖ്യമുണ്ടാക്കിയതിനാൽ ചന്നപട്ടണ സീറ്റ് ജെഡിഎസിന് നൽകുകയായിരുന്നു. ജെഡിഎസ് ടിക്കറ്റിൽ ചന്നപട്ടണയിൽ നിന്ന് മത്സരിക്കാൻ യോഗേശ്വറിന് അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചതായാണ് വിവരം. നിലവിൽ മണ്ഡലത്തിൽ സ്വാതന്ത്രനായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
നവംബർ 13നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്.
TAGS: KARNATAKA | BYPOLLS
SUMMARY: Senior BJP member CP Yogeshwar resigns from council
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…