ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബെംഗളൂരു പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജൂലൈ 18 വരെയാണ് കസ്റ്റഡി കാലാവധി.
ജൂലൈ ഒന്നിന് സൂരജിന്റെ സി.ഐ.ഡി കസ്റ്റഡി രണ്ടു ദിവസത്തേക്കുകൂടി നീട്ടിനൽകി കോടതി ഉത്തരവിട്ടിരുന്നു. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതോടെയാണ് അന്വേഷണ സംഘം സൂരജ് രേവണ്ണയെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞയാഴ്ച സിഐഡി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാളുടെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചു.
ജൂൺ 23നാണ് സൂരജ് അറസ്റ്റിലാകുന്നത്. ജൂൺ 16ന് ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ഹാസൻ അർക്കൽഗുഡ് സ്വദേശിയും 27കാരനുമായ ജെഡിഎസ് പ്രവർത്തകനാണ് സൂരജിനെതിരെ പീഡന പരാതി നൽകിയിരുന്നു. പിന്നാലെ ജൂൺ 25ന് പാർട്ടി പ്രവർത്തകനായ മറ്റൊരു യുവാവും സൂരജിനെതിരെ പീഡനപരാതി നൽകിയിരുന്നു. നിലവിൽ നാല് ലൈംഗിക പീഡനക്കേസുകൾ നേരിടുന്ന മുൻ ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ മൂത്ത സഹോദരനാണ് സൂരജ്.
TAGS: KARNATAKA | SOORAJ REVANNA
SUMMARY: Court remands JD(S) MLC Suraj Revanna in judicial custody
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത്…
കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…