ബെംഗളൂരു: ലൈംഗികാതിക്രമ പരാതിയിൽ പ്രജ്വൽ രേവണ്ണയുടെ സഹോദരനും ജനതാദൾ (സെക്കുലർ) എംഎൽസിയുമായ സൂരജ് രേവണ്ണ അറസ്റ്റിൽ. പാർട്ടി പ്രവർത്തകൻ നൽകിയ ലൈംഗിക പീഡനെ പരാതിയെ തുടർന്നാണ് കർണാടക പോലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്‌തത്. ജൂൺ 16ന് ഫാം ഹൗസിൽ വച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്‌ചയാണ് ഹാസൻ ജില്ലയിലെ ഹോളനരസിപുര പോലീസ് സ്റ്റേഷനിൽ ജെഡിഎസ് പ്രവർത്തകൻ പരാതി നൽകിയത്.
സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു. തന്നിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ വ്യാജ പരാതി നൽകിയെന്നാണ് സൂരജ് രേവണ്ണയുടെ ആരോപണം. സൂരജിന്റെ അടുത്ത സഹായി ശിവകുമാറിൻ്റെ പരാതിയിൽ വെള്ളിയാഴ്‌ച പാർട്ടി പ്രവർത്തകനും ഇയാളുടെ ഭാര്യാസഹോദരനുമെതിരെ പോലീസ് കേസെടുത്തിരുന്നു. സൂരജ് രേവണ്ണയോട് ഇയാൾ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും പിന്നീട് ഇത് മൂന്ന് കോടിയായി കുറച്ചതായും ആരോപണമുണ്ട്. എച്ച്.ഡി. രേവണ്ണയുടെ മൂത്തമകനാണ് സൂരജ് രേവണ്ണ.
നിലവിൽ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിലാണ്. ഇവരുടെ അച്ഛൻ എച്ച്.ഡി. രേവണ്ണയും അമ്മ ഭവാനിയും ജാമ്യത്തിലാണ്. മകൻ പ്രജ്വലിൻ്റെ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
TAGS: KARNATAKA| PRAJWAL REVANNA
SUMMARY: Prajwal revannas brother sooraj revanna arrested
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…
ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…
മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി.…
കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്…