ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. പ്രജ്വലിന്റെ അഭിഭാഷകൻ അരുൺ ആണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
മെയ് 30ന് മ്യൂണിക്കിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്ക വിമാന ടിക്കറ്റ് പ്രജ്വൽ ബുക്ക് ചെയ്തിട്ടുണ്ട്. മെയ് 31ന് നഗരത്തിൽ ഇറങ്ങിയ ഉടൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇത് തടയുന്നതിനായാണ് പ്രജ്വൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്.
എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാകാതിരുന്നതിനാൽ മുൻകൂർ ജാമ്യ ഹർജി അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ഏപ്രിൽ 27നാണ് പ്രജ്വൽ ജർമിനിയിലേക്ക് കടന്നത്. ഇതേ തുടർന്ന് പലതവണ അന്വേഷണത്തോട് സഹകരിക്കാൻ സർക്കാർ പ്രജ്വലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരിച്ചുവരാൻ പ്രജ്വൽ തയ്യാറായിരുന്നില്ല. പ്രജ്വലിനെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…