ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് രേവണ്ണയ്ക്കും സമന്‍സ്. ലൈംഗിക പീഡന പരാതിയിലും പുറത്ത് വന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിരിക്കുന്നത്.
ജെ.ഡി.എസ് എം.പിയും ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ നിരവധി ലൈംഗികാക്രമണ വീഡിയോകള്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് പാചകക്കാരിയുടെ പരാതിയിലെ കേസില്‍ സമൻസ് അയച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്.
തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വല്‍ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. രാജ്യം വിട്ട പ്രജ്വലിനെ എങ്ങനെ തിരികെ എത്തിക്കുമെന്ന ആലോചനയിലാണ് അന്വേഷണ സംഘം. ഹോലെനരസിപുര സ്‌റ്റേഷനില്‍ പ്രജ്വലിനും രേവണ്ണയ്ക്കും എതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇരകളായി എന്ന് കരുതപ്പെടുന്ന സ്ത്രീകളില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കല്‍ തുടരുകയാണ്. അന്വേഷണ സംഘത്തലവന്‍ എഡിജിപി ബികെ സിംഗിന്റെ നേതൃത്വത്തില്‍ ആണ് മൊഴിയെടുപ്പ് പുരോഗമിക്കുന്നത്.
കോഴിക്കോട്: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ്…
തൃശൂര്‍: തൃശൂരിലെ കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ ദേശമംഗലം സ്വദേശിയായ അധ്യാപകന്‍ കനകകുമാറിനെതിരേ പോലിസ് കേസെടുത്തു.…
ഡൽഹി: ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ…
തിരുവനന്തപുരം: പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു. പേരയം താളിക്കുന്നില്‍ പ്രവർത്തിക്കുന്ന പടക്കനിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്. മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഇവരെ മെഡിക്കല്‍…
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നായകളെയും കടിച്ചതിനാല്‍ വ്യായാമത്തിനും മറ്റും…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് 1800 രൂപ ഒരു പവന് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…