ടി-20 ലോകകപ്പിലെ സൂപ്പർ 8 മത്സരക്രമം തയ്യാറായി. ബുധനാഴ്ച തുടക്കമാകുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്ക ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാന് എതിരെയാണ്. ബംഗ്ലാദേശും ഓസ്ട്രേലിയയുമാണ് സൂപ്പർ എട്ടിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ. ശനിയാഴ്ചയാണ് ബംഗ്ലാദേശിനെതിരായ മത്സരം.
ജൂൺ 24നാണ് ഓസ്ട്രേലിയക്ക് എതിരെ സൂപ്പർ എട്ടിലെ അവസാന മത്സരം നടക്കും. 27നാണ് സെമി ഫൈനൽ പോരാട്ടങ്ങൾ നടക്കുക. ലോകകപ്പിലെ കലാശപ്പോര് ജൂൺ 29ന് ബാർബഡോസിലും നടക്കും. ഗ്രൂപ്പ് ഡിയില്‍ തിങ്കളാഴ്ച നടന്ന ബംഗ്ലാദേശ്-നേപ്പാള്‍ മത്സരത്തോടെയാണ് സൂപ്പര്‍ 8 മത്സരങ്ങളുടെ വ്യക്തമായ ചിത്രം ലഭിച്ചത്. നേപ്പാളിനെ 21 റണ്‍സിന് വീഴ്ത്തി ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേക്ക് ടിക്കറ്റെടുക്കുന്ന അവസാനത്തെ ടീമായി. ഇന്ത്യ (ഗ്രൂപ്പ് എ), ഓസ്ട്രേലിയ (ഗ്രൂപ്പ് ബി), ഇംഗ്ലണ്ട് (ഗ്രൂപ്പ് എ), അഫ്ഗാനിസ്ഥാന്‍ (ഗ്രൂപ്പ് സി), വെസ്റ്റ് ഇന്‍ഡീസ് (ഗ്രൂപ്പ് സി), ദക്ഷിണാഫ്രിക്ക (ഗ്രൂപ്പ് ഡി) എന്നിവരാണ് ബംഗ്ലാദേശിനെതിരെ യോഗ്യത നേടിയ ടീമുകള്‍.
രണ്ട് ഗ്രൂപ്പുകളാണ് സൂപ്പർ 8ൽ ഉള്ളത്. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് മുന്നേറും. ട്വന്റി-20 റാങ്കിന്റെ അടിസ്ഥാനത്തിലാണ് മത്സര ഘട്ടം നിശ്ചയിച്ചത്. ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് ഒന്നിൽ വരേണ്ടിയിരുന്നത്. എന്നാൽ മത്സരത്തിന്റെ ജയം ക്രമം മാറ്റിമറിച്ചു. ഇംഗ്ലണ്ട്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് രണ്ടാം ഗ്രൂപ്പിൽ വരേണ്ടിയിരുന്നത്. എന്നാൽ പാകിസ്താൻ പുറത്തായപ്പോൾ പകരം അമേരിക്കയെത്തി.
TAGS: SPORTS| WORLDCUP
SUMMARY: India to face tight match in worldcup as super 8 list announced
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…