ലോകത്തിലെ ആദ്യ എഐ സിനിമ റിലീസിനൊരുങ്ങുന്നു. കന്നഡ ചിത്രമായ ലവ് യു ആണ് റിലീസിന് ഒരുങ്ങുന്നത്. അഭിനേതാക്കളും ഛായാഗ്രാഹകനും സംഗീത സംവിധായകനും ആരുമില്ലാതെ പൂർണമായും എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഔദ്യോഗികമായി എഐ കന്നഡ സിനിമയ്‌ക്ക് സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. എസ് നരസിംഹ മൂർത്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം സിനിമാ മേഖലയിൽ പുതിയ തരംഗം സൃഷ്ടിക്കും.
സിനിമയിലെ നായകനും നായികയും ഒഴികെ, അഭിനയം, സംഗീതം, ഗാനങ്ങൾ, പശ്ചാത്തല സംഗീതം, ദൃശ്യങ്ങൾ, ഡബ്ബിംഗ് എന്നിവയുൾപ്പെടെ എല്ലാ ഘടകങ്ങളും പൂർണ്ണമായും എഐ ടൂളുകൾ ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ഫ്രെയിമും പാട്ടും സംഭാഷണങ്ങളും ലിപ് സിങ്കും ക്യാമറ മൂവ്മെന്റും എഐ ഉപയോഗിച്ച് നിർമിച്ചതാണ്. എഐ സൃഷ്ടിച്ച 12 ഗാനങ്ങളും ചിത്രത്തിലുണ്ട്. സിബിഎഫ്സി സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യത്തെ എഐ സിനിമ കൂടിയാണ് ലവ് യു. റൺവേ എംഎൽ, ക്ലിംഗ് എഐ, മിനിമാക്സ് എന്നിവയുൾപ്പെടെ 20 മുതൽ 30 വരെ എഐ ടൂളുകളാണ് സിനിമാ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
TAGS: CINEMA
SUMMARY: World’s first ai kannada film set for release
കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…