Categories: NATIONALTOP NEWS

ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ ഗുസ്തി താരം സാക്ഷി മാലിക്കും

ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളുടെ 2024ലെ പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ അഭിമാന ഗുസ്തി താരമായ സാക്ഷി മാലിക്. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഒളിമ്ബിക് മെഡല്‍ ജേത്രി കൂടിയായ സാക്ഷി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളുടെ പട്ടിക പുറത്തുവിട്ടത്. സാക്ഷിയെ കൂടാതെ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ബോളിവുഡ് താരം ആലിയ ഭട്ട്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, നടനും സംവിധായകനുമായ ദേവ് പട്ടേല്‍ എന്നീ ഇന്ത്യക്കാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക ആരോപണത്തില്‍ വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിലെ സജീവ സാന്നിധ്യമാണ് സാക്ഷി.

The post ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ ഗുസ്തി താരം സാക്ഷി മാലിക്കും appeared first on News Bengaluru.

Savre Digital

Recent Posts

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; മുഴുവന്‍ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന്…

26 minutes ago

പരിപാടിക്കിടെ കുഴഞ്ഞുവീണു; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോ‍ര്‍ട്ട്

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂന്ന്…

2 hours ago

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ യുവതിയുടെ പീഡന പരാതി; കോടതി തള്ളിയ കേസിലാണ് പുതിയ പരാതിയെന്ന് സി കൃഷ്ണകുമാര്‍

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ പീഡന പരാതിയുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ്…

2 hours ago

വേടന് ആശ്വാസം; ബലാത്സംഗക്കേസില്‍ വ്യവസ്ഥകളോടെ മുൻകൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പർ വേടന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സെപ്റ്റംബർ 9ന്…

2 hours ago

സ്വര്‍ണവില വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…

3 hours ago

പ്രവാസികൾക്ക് താങ്ങായി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; 5 ലക്ഷം രൂപയുടെ ചികിത്സാ സഹായ പദ്ധതി

ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെയും നൽകുന്ന ഇൻഷുറൻസ്…

3 hours ago