ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടനുബന്ധിച്ച് ബിജെപി നേതാവും കര്‍ണാടക എംപിയും മുന്‍ മന്ത്രിയുമായ കെ. സുധാകറിന്റെ അനുയായികള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മദ്യവിതരണം നടത്തിയത് വിവാദമായി. മദ്യകുപ്പികൾ വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ട നിരയും സുരക്ഷയൊരുക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുത്തവര്‍ക്ക് സൗജന്യ മദ്യവിതരണം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ജനങ്ങളോട് നന്ദി അറിയിക്കാനായാണ് ചിക്കബെല്ലാപുരില്‍ സുധാകറിന്റെ അനുയായികള്‍ പരിപാടി സംഘടിപ്പിച്ചത്. 1.6 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സുധാകര്‍ പരാജയപ്പെടുത്തിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രാദേശിക നേതാക്കളുടെ വിശദീകരണമല്ല വേണ്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ പ്രതികരിക്കണം. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തിൽ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | K SUDHAKAR
SUMMARY: Karnataka BJP MP Sudhakar ‘throws alcohol party’ to celebrate poll win, draws flak
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…