Categories: KERALATOP NEWS

ലോക്സഭാ തിരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം കാമറകള്‍

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 കാമറകള്‍ ഉപയോഗിച്ച്‌ തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളില്‍ ദൃശ്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ലയിംഗ് സ്ക്വാഡുകള്‍, സ്റ്റാറ്റിക് സർവയലൻസ് ടീം എന്നിവയുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടങ്ങി തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവർത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്. 20 ലോക്സഭാ മണ്ഡലങ്ങളിലെ ആർ.ഒമാരുടെ കീഴില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളില്‍ 391 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന കാലയളവില്‍ എല്ലാ വരണാധികാരികളുടെയും ഓഫീസുകളുമായി ബന്ധപ്പെടുത്തി 187 ക്യാമറകള്‍ സ്ഥാപിച്ച്‌ നിരീക്ഷണം നടത്തിയിരുന്നു. അവശ്യ സർവ്വീസ് വിഭാഗത്തിലുള്ളവർക്കും ഉദ്യോഗസ്ഥർക്കുമായി പോസ്റ്റല്‍ വോട്ടിംഗ് സൌകര്യം ഒരുക്കുന്ന കേന്ദ്രങ്ങളില്‍ തത്സമയ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.

The post ലോക്സഭാ തിരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം കാമറകള്‍ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്‌മൃതിമന്ദാന

മുംബൈ: പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്‌മൃതി മന്ദാന സ്ഥിരീകരിച്ചു. രാജ്യത്തിന് വേണ്ടി തുടർന്നും കളിച്ച്‌ ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും…

16 minutes ago

റൈറ്റേഴ്‌സ് ഫോറം ബഷീർ ഓർമ്മ ജനുവരി 11 ന്; കെഇഎൻ പങ്കെടുക്കും

ബെംഗളൂരു: മലയാള സാഹിത്യത്തിൽ അനന്യമായ കൃതികളിലൂടെ മനുഷ്യൻ്റെ ഹൃദയങ്ങളിലേക്കുള്ള വഴികൾ തെളിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവിതവും രചനകളും ആധാരമാക്കി…

2 hours ago

കോഴിക്കോട് യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് കുറുനരിയുടെ ആക്രമണം. ജോലി സ്ഥലത്ത് വച്ച്‌ യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ്…

2 hours ago

എം.എം.എ ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 14ന്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണമെൻ്റ് നടത്തുന്നു. ജനുവരി 14 നാണ് ടൂർണമെൻ്റ്…

2 hours ago

ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധ; മരണസംഖ്യ 25ആയി

പനജി: ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. പരുക്കേറ്റ 50പേർ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.…

2 hours ago

കൊല്ലം ദേശീയപാത തകര്‍ന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടൻ

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള…

4 hours ago