ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 14 നിയോജക മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണങ്ങൾ ഇന്ന് സമാപിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. 26നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഉഡുപ്പി-ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ, ചിക്കബല്ലാപുര, കോലാർ എന്നീ 14 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
ഇതിനോടകം ബെംഗളൂരു ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ സാക്ഷിയായത് വമ്പൻ പ്രചാരണങ്ങൾക്കാണ്. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉൾപ്പെടെയുള്ളവരും മറുവശത്ത് കോൺഗ്രസിനുവേണ്ടി പാർട്ടിയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നീ വമ്പന്മാരും സ്ഥാനാർഥികൾക്കായി വോട്ടുപിടിത്തതിന് സജീവമായിറങ്ങി. ഇക്കുറി ജെഡിഎസ് നേതാക്കൾ എൻഡിഎ ബാനറിൽ മത്സരിക്കുന്നതിനാൽ ഇവർക്ക് വേണ്ടിയും ബിജെപി നേതാക്കൾ കച്ചകെട്ടിയിറങ്ങി.
നേതാക്കളുടെ റോഡ് ഷോയിൽ ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണം പൊതുജനങ്ങളും പൊറുതിമുട്ടി. ബിജെപി-ജെഡിഎസ് സഖ്യത്തിനും കോൺഗ്രസിനും ഒരു പോലെ നിർണായകമാണ് 14 മണ്ഡലങ്ങളും. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ പിടിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. പലടിടങ്ങളിലും ഇക്കുറി സഹതാപതരംഗം അലയടിക്കാൻ സാധ്യതയുണ്ട്. ലവ് ജിഹാദ്, ജലക്ഷാമം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ടു
പിടിക്കുന്നതെങ്കിൽ, മോദിയുടെ നയങ്ങളും, ബില്ലുകളും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രചാരണം നടത്തുന്നത്. കർണാടക ഇക്കുറി സാക്ഷ്യം സഹിക്കുന്നത് ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ള തുറന്ന പോരിനാണ്. ജെഡിഎസ് ബിജെപി ചേരിയിലേക്ക് വന്നതോടെ കർണാടകയിൽ ആര് വാഴും ആര് വീഴുമെന്നത് തീർത്തും സസ്പെൻസ് തന്നെയാകും.
The post ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം appeared first on News Bengaluru.

Savre Digital

Recent Posts

മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ. കോഴിക്കോട്,…

23 minutes ago

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ബിബിഎ വിദ്യാർഥിയായ മാങ്കാവ് കുറ്റിയിൽ താഴം ചിപ്പിലിപാറയിൽ…

27 minutes ago

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള ആറുപേർ അറസ്റ്റിൽ. ഇവരിൽനിന്ന് 21 കോടി വിലമതിക്കുന്ന…

1 hour ago

കെഎൻഎസ്എസ് ഓണച്ചന്തകള്‍

ബെംഗളൂരു: കെഎൻഎസ്എസ് കരയോഗങ്ങള്‍ സംഘടിപ്പിക്കുന്ന ഓണച്ചന്തകള്‍ പ്രവര്‍ത്തനമാരംഭിച്ചു. എംഎസ് നഗർ കരയോഗം എംഎംഇടി സ്കൂളിൽ ആരംഭിച്ച ഓണച്ചന്ത കെഎൻഎസ്എസ് വൈസ്…

2 hours ago

മൈസൂരു കേരളസമാജം ഓണച്ചന്ത

മൈസൂരു: മൈസൂരു കേരളസമാജം നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി സെന്ററിൽ മുൻ പ്രസിഡന്റ് പി. മൊയ്തീൻ നിര്‍വഹിച്ചു.…

2 hours ago

പെൻഷൻ മുടങ്ങിയപ്പോൾ ഭിക്ഷയെടുത്ത് സമരം ചെയ്ത അന്നക്കുട്ടി അന്തരിച്ചു

അടിമാലി: ക്ഷേമപെൻഷൻ കുടിശികയ്ക്കുവേണ്ടി പിച്ചച്ചട്ടിയെടുത്ത് സമരംചെയ്ത് വാർത്തകളിൽ ഇടംനേടിയ പൊളിഞ്ഞപാലം താന്നിക്കുഴിയിൽ അന്നം ഔസേപ്പ് (അന്നമ്മ-87) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട്…

2 hours ago