ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ബെംഗളൂരുവിൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. മൗണ്ട് കാർമൽ കോളേജ്, പാലസ് റോഡ് (വസന്ത് നഗർ), സെൻ്റ് ജോസഫ് കോളേജ്, വിട്ടൽ മല്യ റോഡ് (ബെംഗളൂരു നോർത്ത്), എസ്എസ്എംആർവി കോളേജ്, ജയനഗർ (ബെംഗളൂരു സൗത്ത്) എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുകയും, വീഡിയോ ഷൂട്ടിംഗ് ഏർപ്പെടുത്തുകയും ചെയ്യും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ കൃത്യമായി നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ആവശ്യമായ കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങൾ, മീഡിയ സെൻ്ററുകൾ എന്നിവ സജ്ജീകരിക്കാനും തുഷാർ ഗിരിനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സുരക്ഷയ്ക്കായി പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
TAGS: BENGALURU UPDATES, KARNATAKA POLITICS
KEYWORDS: Three vote counting centres set up in bengaluru
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…