ലോക്സഭ സ്പീക്കർ ഓം ബിർളയുടെ മകളെ അപകീർത്തിപ്പെടുത്തിയ യൂട്യൂബർ ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്‌ട്ര പോലീസിന്റെ സൈബർ സെല്‍ ആണ് ധ്രുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സ്പീക്കർ ഓം ബിർളയുടെ മകള്‍ അഞ്ജലി ബിർള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.എസി പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്.
അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠിയുടെ സമൂഹ മാധ്യമ പോസ്റ്റ്. അഞ്ജലിയുടെ ബന്ധുവായ നമാൻ മഹേശ്വരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2019-ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി പരീക്ഷ വിജയിച്ചിരുന്നു. അനുവാദമില്ലാതെ അഞ്ജലിയുടെ ഫോട്ടോ ഉപയോഗിച്ചതും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ട്വീറ്റിലുള്ളത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീർത്തിപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
TAGS : DHRUV RATHI | TWEET | CASE
SUMMARY : False tweet about Lok Sabha Speaker’s daughter; An FIR has been registered against Dhruv Rathi
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…