പാരീസ് : ലോക കായികമാമാങ്കത്തിന്‍റെ അലയൊലികൾ ഫാഷൻ തലസ്ഥാനമായ പാരീസിൽ ഇന്നുയരും. ഇന്ത്യൻ സമയം രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കം. 1900,1924 വർഷങ്ങളില്‍ പാരീസിൽ ഒളിമ്പിക്സ് നടന്നിരുന്നു. നൂറ്റാണ്ടിന് ശേഷം വിരുന്നത്തുന്ന ലോകമേളയെ വിസ്മയകാഴ്ചകള്‍ ഒരുക്കി സ്വീകരിക്കുകയാണ് പാരിസ്. ചരിത്രത്തിലാദ്യമായി മുഖ്യ സ്റ്റേഡിയത്തിനു പുറത്ത്, അതും നദിയിൽ, ചടങ്ങ് ഒരുക്കിയാണ് പാരീസ് വിസ്‌മയം തീർക്കുന്നത്. സെൻ നദിയിൽ പതിനായിരത്തോളം കായികതാരങ്ങളെ അണിനിരത്തുന്ന മാർച്ച് പാസ്റ്റാണ് ഹൈലൈറ്റ്. ആറു കിലോമീറ്ററോളം ബോട്ടുകളിലും വള്ളങ്ങളിലുമായി താരങ്ങൾ നീങ്ങും.
നദിക്കരയിലെ താത്കാലിക വേദിയിലാണ് ഒളിമ്പിക് ദീപം തെളിക്കൽ ഉൾപ്പെടെയുള്ള ഉദ്ഘാടന പരിപാടികൾ. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്‌സിന്റെ ആർട്ട് ഡയറക്ടർ. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങൾ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെറ്ററൻ ടേബിൾ ടെന്നീസ് താരം അചാന്ത ശരത് കമലും രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള പി.വി. സിന്ധുവുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തുന്നത്.
<br>
TAGS : 2024 PARIS OLYMPICS
SUMMARY : Olympics Begins Today; The opening ceremony is from 11 PM IST tonight
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…