സിംഗപ്പുർ: ലോകചെസ്സ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ ചൈനയുടെ ഡിങ് ലിറനെ വീഴ്‌ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ഡി.ഗുകേഷ്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന നേട്ടവും ഗുകേഷിന്റെ പേരിലായി. 14-ാം ഗെയിമിലാണ് ഗുകേഷ് ചൈനീസ് താരത്തെ അടിയറവ് പറയിച്ച് കിരീടം സ്വന്തമാക്കിയത്. 18-ാം വയസിലാണ് താരം നേട്ടം സ്വന്തമാക്കിയത്.
സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം. മത്സരം വിജയിച്ചതോടെ ചെസ്സ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം ആദ്യമായാണ് മറ്റൊരു ഇന്ത്യക്കാരൻ ലോക ചാമ്പ്യനാവുന്നത്.
ആനന്ദ് അഞ്ചുതവണ ലോക ചാമ്പ്യനായിരുന്നു. 2012ലാണ് അവസാനകിരീടം. തുടർന്ന് 2021 വരെ നോർവേയുടെ മാഗ്നസ് കാൾസണായിരുന്നു ആധിപത്യം. അഞ്ചുതവണ ലോക ചാമ്പ്യനായ ഒന്നാംറാങ്കുകാരൻ ഇനി ലോക ചാമ്പ്യൻഷിപ്പിന് ഇല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഫിഡെ റാങ്കിങ്ങിൽ 2783 റേറ്റിങ്ങോടെ അഞ്ചാമതാണ് ഡി ഗുകേഷ്.
TAGS: SPORTS | CHESS
SUMMARY: Indian player D Gukesh won World Chess Championship
കാസറഗോഡ്: റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയില്‍. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്ബർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന…
അഹമ്മദാബാദ്: അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലനെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലിയിലെ ഗോപാല്‍ഗ്രാം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.…
ബെംഗളൂരു: വിജയനഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ക്രിസ്മസ് കരോളും ക്രിസ്മസ് സോഷ്യലും നടത്തി. സൺഡേ സ്കൂൾ കുട്ടികൾ, മർത്ത മറിയം…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ' വാം ബെംഗളൂരു' എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തി…
കൊച്ചി: സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശബരിമല വിമാനത്താവള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ പരാജയം. വിമാനത്താവളത്തിനായി 2570…
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം സ്വദേശി പപ്പനെന്ന ഗോപാലകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…