ചെന്നൈ: ലോക ചെസ് ചാമ്പ്യനായ ഡി ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ഗുകേഷിന്റെ നേട്ടം രാജ്യത്തിനാകെ അഭിമാനകരമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നടന്ന ഫൈനല്‍ റൗണ്ട് മത്സരത്തില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഡി ഗുകേഷ് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചെസ് ചാമ്പ്യനായത്.
11.50 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. 14-ാം ഗെയിമിലാണ് ചൈനീസ് താരത്തെ വീഴ്‌ത്തി ഗുകേഷ് കിരീടം സ്വന്തമാക്കിയത്. സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരമാണ് ലിറന്റെ പിഴവ് മുതലെടുത്ത് ഗുകേഷ് തൻ്റേതാക്കി മാറ്റിയത്. രാജ്യത്തിന്റെ അഭിമാന താരമായ ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ഗുകേഷ്.
TAGS : TAMILNADU | WORLD CHESS CHAMPIONSHIP
SUMMARY : 5 crores for the world chess champion; Tamilnadu government announced reward for Gukesh
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…