Categories: NATIONALTOP NEWS

വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

ഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ബില്ലിനെ നിയമപരമായി നേരിടുമെന്നും ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. 13 മണിക്കൂർ നീണ്ട മാരത്തോണ്‍ ചർച്ചകള്‍ക്കൊടുവിലാണ് വോട്ടിനിട്ട് വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചർച്ച പ്രതിപക്ഷ-ഭരണ പക്ഷ അംഗങ്ങളുടെ പോരാട്ട വേദികൂടിയായി മാറി. 125 വോട്ട് പ്രതീക്ഷിച്ചിരുന്ന ഭരണകക്ഷിക്ക് മൂന്ന് വോട്ട് അധികം ലഭിച്ചു. രാജ്യസഭയില്‍ ഇന്‍ഡ്യ മുന്നണിക്ക് 88 അംഗങ്ങളാണ് എന്നിരിക്കെ ഏഴ് വോട്ട് അധികമായി നേടി. പ്രതിപക്ഷ കൂട്ടായ്മ യുടെ കരുത്ത് കൂടിയാണ് തെളിഞ്ഞത്. സോണിയഗാന്ധിയും മല്ലികാർജുന ഖാർഗ ഉള്‍പ്പെടെയുള്ളവർ വോട്ട് ചെയ്തു.

TAGS : WAQF BILL
SUMMARY : Congress moves Supreme Court challenging Waqf Bill

Savre Digital

Recent Posts

ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ഹൊസൂരില്‍ അപകടത്തിൽപ്പെട്ടു, രണ്ട് മരണം, 40 ലധികം യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…

1 hour ago

റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ്‌ ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…

1 hour ago

നമ്മ മെട്രോ യെല്ലോ ലൈന്‍; ട്രെയിനുകളുടെ ഇടവേള 25 മിനിറ്റില്‍ നിന്ന് 15 മിനിറ്റിലേക്ക് ഉടന്‍

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…

2 hours ago

ലിറ്ററിന് 70 രൂപ; ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ

തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…

2 hours ago

തീവ്രന്യൂനമർദ്ദം; ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…

3 hours ago

കത്ത് വിവാദം: ആരോപണമുന്നയിച്ച ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…

3 hours ago