Categories: KARNATAKATOP NEWS

വഖഫ് ഭൂമി അവകാശപ്പെട്ട് സംഘർഷം; 30 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: വഖഫ് ഭൂമി അവകാശപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്ക്. ഹാവേരിയിലാണ് സംഭവം. പത്തോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. വഖഫ് ഭൂമിയെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ കൃഷിഭൂമി തങ്ങളുടേതാണെന്ന് കാട്ടി വഖഫ് അടുത്തിടെ കർഷകർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ 30ഓളം പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ചില വീടുകളുടെ ജനൽ ചില്ലുകൾ തകരുകയും ഏതാനും വാഹനങ്ങൾ തകരുകയും ചെയ്തു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ക്രമസമാധാന നില പൂർണമായും നിയന്ത്രണത്തിലാണെന്നും, കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഹാവേരി ടൗൺ പോലീസ് അറിയിച്ചു.

 

TAGS: KARNATAKA | ATTACK
SUNMARY: Over 30 detained im clash between two groups amod waqf row

Savre Digital

Recent Posts

സിബിഎസ്‌ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ മെയ് 15 മുതല്‍

ഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച്‌ മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം…

1 hour ago

‘തെറ്റിദ്ധാരണ പരത്തുന്നു’; പ്രസവത്തെ കുറിച്ചുള്ള അഖില്‍ മാരാരുടെ പ്രസ്‌താവനയില്‍ പരാതി നല്‍കി ഡോക്‌ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച്‌ സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർഥിയുമായ അഖില്‍ മാരാർ നടത്തിയ പരാമർശം വിവാദത്തില്‍. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട്…

2 hours ago

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37…

3 hours ago

പോളിങ് സമയം നീട്ടണം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ…

4 hours ago

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ ഗൗരിയമ്മ (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ…

4 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,075…

5 hours ago