ന്യൂഡൽഹി: വഖഫ് വിഷയം ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു തര്‍ക്കം. ഇതിനിടെ ഗ്ലാസ് ബോട്ടിലിന്റെ ചില്ല് കൈയില്‍ തട്ടി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു.
പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു സംയുക്ത പാര്‍ലമെന്ററി സമിതി യോഗം നടന്നത്. വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെ വിവിധ വിഷയങ്ങളെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടെ കല്യാണ്‍ ബാനര്‍ജി ഗ്ലാസിന്റെ വാട്ടര്‍ ബോട്ടില്‍ ടേബിളില്‍ അടിച്ചു. തുടര്‍ന്ന് വാട്ടര്‍ ബോട്ടില്‍ പൊട്ടി ചില്ല് കല്യണ്‍ ബാനര്‍ജിയുടെ കൈയില്‍ കൊള്ളുകയായിരുന്നു.
മുറിവ് പറ്റിയതിന് പിന്നാലെ കല്യാണ്‍ ബാനര്‍ജി യോഗത്തില്‍ നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്ന് യോഗം താത്കാലികമായി നിര്‍ത്തിവച്ചു. വഖഫ് സമിതി ചെയര്‍മാന്റെ നിലപാടുകള്‍ക്കെതിരെ നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവായ ജദാംബിക പാലിന്റെ നടപടികള്‍ ഏകപക്ഷീയമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം ഈ നടപടിയുടെ പേരില്‍ കല്യാണ്‍ ബാനര്‍ജിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
TAGS : WAQF | NATIONAL
SUMMARY : Waqf Amendment Bill: War of words between MPs in JPC meeting
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…
ബെംഗളൂരു: പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരുവില്‍ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദനനഗറിലായിരുന്നു താമസം. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. വിദ്യാരണ്യപുരയിലെ കോട്ടക്കല്‍…
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ട്രൈസെറോടോപ്പ്‌സ് വിഭാഗത്തില്‍പ്പെട്ട ദിനോസറിന്റേതാണ് ഫോസിലെന്നാണ് നിഗമനം. സഹന്‍സറ നദീതീരത്ത്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോർപ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ആകെ 67 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.…
ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ് ഇത്തിപ്പമ്പിൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് നോട്ടീസിന്…